മയ്യിൽ: മയ്യിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് റാലി സംഘടിപ്പിച്ചു. ടൗണിൽ നടന്ന റാലി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാമിൽ കെ.സി. സോമൻ നമ്പ്യാർ അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ബിജു കണ്ടക്കൈ, കെ. പ്രഭാകരൻ, എൻ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
റാലിയിൽ പഞ്ചായത്ത് പരിധിയിലെ 19 വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെയും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി. ചെക്ക്യാട്ടുകാവിൽ നിന്നാരംഭിച്ച ഘോഷയാത്ര മയ്യിൽ ടൗൺ വരെ നീണ്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

