ആന്തൂരിൽ സ്ഥാനാർഥികൾക്കൊപ്പം പ്രഭാതസവാരി നടത്തി എം.വി. ഗോവിന്ദൻ

Kannadiparamba online news
Screenshot

ധർമശാല : സ്വന്തം നാടായ ആന്തൂരിലെ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികളോടൊപ്പം പ്രഭാതസവാരി തടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശനിയാഴ്ച രാവിലെ എട്ടോടെയാണ് നഗരസഭയിലെ സ്ഥാനാർഥികളെ അണിനിരത്തി രണ്ടുകിലോമീറ്ററോളം നടന്ന് പ്രചാരണം ആവേശത്തിലാക്കിയത്. 

നിലവിലെ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, മുൻ ചെയർപേഴ്സൺ പി.കെ. ശ്യാമള, സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ്, പ്രാദേശിക നേതാക്കളായ എം.വി. ജനാർദനൻ, സി. അശോക് കുമാർ, നഗരസഭാ വൈസ് ചെയർമാൻ വി. സതീദേവി എന്നിവർ നേതൃത്വം നൽകി. കോൾമെട്ടയിൽനിന്നാരംഭിച്ച സവാരി പറശ്ശിനിക്കടവ് പാലത്തിന് സമീപം സമാപിച്ചു. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!