കുറ്റിയാട്ടൂരിലെ അനധികൃത ചെങ്കല്‍ ഖനനം: കടുത്ത നടപടിയുമായി അധികൃതര്‍

Kannadiparamba online news


കുറ്റിയാട്ടൂര്‍: ഏക്കറു കണക്കിന് പ്രദേശത്ത് അനധികൃത ചെങ്കല്‍ ഖനനം നടത്തുന്നതിനെതിരെ പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ശക്തമായ നടപടികളുമായി അധികൃതര്‍. ഒരു മണ്ണ് മാന്തി യന്ത്രവും 13 ചെങ്കല്‍ ലോറികളും പിടികൂടുകയും 2,13,000 രൂപ പിഴയിടാക്കുകയും ചെയ്തു.
കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ മയ്യില്‍- കുറ്റിയാട്ടൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ പൊറോളത്താണ് ചെങ്കല്‍ ഖനനം വ്യാപകമായി നടക്കുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ കളക്ട്രേറ്റില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന ജില്ലാ മിനറല്‍ സ്‌കവാഡ് ജിയോളജിസറ്റ് കെ.കെ.വിജയ, അസി. ജിയോളജിസ്റ്റ് ഹജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നടപടി. തുടര്‍ ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജിയോളജി വിഭാഗം അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!