കേരള പ്രവാസി സംഘം കുടുംബ സംഗമം സംഘടിപ്പിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ-കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ പഞ്ചായത്ത്തല കുടുംബസംഗമം നടത്തി.
ചട്ടുകപ്പാറ കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സഹകരണ ബാങ്ക് ഹാളിൽ നടന്ന കുടുംബ സംഗമം കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു.പ്രവാസി സംഘം മയ്യിൽ ഏരിയാ ജോയിൻ സെക്രട്ടറി കെ പ്രജിത്ത് സ്വാഗതം പറഞ്ഞു .ഏരിയ പ്രസിഡന്റ് വി കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ വി ശിവനും പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് കെ ചന്ദ്രനും സംസാരിച്ചു. ജില്ലാക്കമ്മിറ്റി അംഗം പി മനോജ്‌ പങ്കെടുത്തു.
പ്രവാസികൾക്കായി പ്രവാസി ക്ഷേമനിധി ഉൾപ്പെടെ നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പിലാക്കിയ എൽ ഡി എഫ് ന് അനുകൂലമായി തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മുഴുവൻ പ്രവാസികളും രംഗത്തിറങ്ങണമെന്ന് കുടുംബസംഗമം പ്രവാസികളോടും പ്രവാസി ബന്ധുക്കളോടും അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!