മയ്യിൽ ∙ പൊയ്യൂരിലെ ആളൊഴിഞ്ഞ പ്രദേശത്ത് വലിയ തോതിൽ ഗർഭനിരോധന ഉറകൾ തള്ളിക്കളഞ്ഞ സംഭവത്തിൽ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹതീരം കമ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷനു 5000 രൂപ പിഴ ചുമത്തപ്പെട്ടു. സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഗർഭനിരോധന ഉറകളാണ് അക്രമമായി നിക്ഷേപിച്ചത്.
പ്രദേശത്ത് പാക്കറ്റുകൾ വിതറിയ നിലയിൽ കണ്ടതിനെ തുടർന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. സ്ഥലത്ത് നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗർഭനിരോധന ഉറകൾ സ്നേഹതീരം സംഘടനയാണ് തള്ളിയതെന്ന് കണ്ടെത്തിയത്. 5000-ത്തിലധികം പാക്കറ്റുകളാണ് സ്ഥലത്ത് നിന്നും ശേഖരിച്ചത്.
സംഭവത്തിൽ, സംഘടനാ പ്രതിനിധികളെ സ്ഥലത്ത് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തി. ശേഷം മുഴുവൻ മാലിന്യവും ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും, 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. ദിവാകരൻ, കെ. വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

