മലപ്പട്ടം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിൽ എൽഡിഎഫിന് എതിരാളികളില്ലാതെ വിജയം ഉറപ്പായി. പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി വരെയും ഈ രണ്ട് വാർഡുകളിൽ മറ്റാർക്കും പത്രിക സമർപ്പിച്ചില്ല. പത്രിക പിൻവലിക്കൽ സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.
അടുവാപ്പുറം നോർത്ത് വാർഡിൽ ഐ.വി. ഒതേനൻ,
അടുവാപ്പുറം സൗത്ത് വാർഡിൽ സി. കെ. ശ്രേയ എന്നിവർക്കാണ് എതിരാളികളില്ലാത്തത്.
ഐ.വി. ഒതേനൻ, പികെഎസ് ഏരിയ കമ്മിറ്റി അംഗവും സിപിഐഎം ചൂളിയാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്.
സി. കെ. ശ്രേയ, ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി അംഗമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

