മയ്യിൽ എട്ടേയാറിലെ ഡോൾഫിൻ റസ്റ്റോറന്റിലെ ആക്രമണം: വ്യാപക നാശനഷ്ടം; ഏകോപനസമിതി പ്രതിഷേധിച്ചു

Kannadiparamba online news
Screenshot

മയ്യിൽ എട്ടേയാറിലെ ഡോൾഫിൻ റസ്റ്റോറന്റിൽ ഇന്ന് രാവിലെ ഉണ്ടായ അതിക്രമത്തിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ചില്ലലമാര, ഗ്രാനൈറ്റ് ടേബിൾ, നിരവധി പാത്രങ്ങൾ, ഗ്ലാസുകൾ, കൂടാതെ പുറത്തുനിന്ന് പാർക്ക് ചെയ്തിരുന്ന കാറും ആക്രമണത്തിൽ തകർന്നു.

യാതൊരു പ്രകോപനവുമില്ലാതെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ശക്തമായി എതിർക്കുന്നതായി സംഭവസ്ഥലം സന്ദർശിച്ച ഏകോപനസമിതി ഭാരവാഹികളായ കെ.പി. അബ്ദുൾ ഗഫൂർ, രാജീവ് മാണിക്കോത്ത് എന്നിവർ പറഞ്ഞു.

അക്രമം നടത്തിയ വ്യക്തിക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും, പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് മയ്യിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!