കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചു. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന കുറുമാത്തൂർ, കോളയാട്, മാട്ടൂൽ ഡിവിഷനുകളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
പാർട്ടിയുടെ ദീർഘകാല പൊതു പ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തന മികവ് തെളിയിച്ചവരുമായ വ്യക്തികളെയാണ് മത്സരരംഗത്തിറക്കുന്നതെന്ന് സിപിഐ അറിയിച്ചു.
സ്ഥാനാർത്ഥികൾ
കുറുമാത്തൂർ: എ. പ്രദീപൻ (സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്) കോളയാട്: സിജാ രാജീവൻ (നിലവിൽ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) മാട്ടൂൽ: അബ്ദുൾ നിസാർ വായിപ്പറമ്പ് (നിലവിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
എൽഡിഎഫ് മുന്നേറ്റം തുടരും – സിപിഐ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിനായി പാർട്ടി പൂർണ്ണമായി സജ്ജമാണെന്ന് സി.പി. സന്തോഷ് കുമാർ വ്യക്തമാക്കി. അധികാരവികേന്ദ്രീകരണമാണ് എൽഡിഎഫിന്റെ പ്രഖ്യാപിത നയമെന്നും അധികാരവും വിഭവങ്ങളും താഴെത്തട്ടിലേക്കെത്തിക്കാൻ എൽഡിഎഫ് വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സംസ്ഥാന സർക്കാർ അഭൂതപൂർവമായ വികസന–ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. ജില്ലയിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. സർക്കാർയും ജില്ലാ പഞ്ചായത്തും കൈവരിച്ച വികസന നേട്ടങ്ങളുടെ മികവിലാണ് വോട്ട് തേടുന്നത്. ജനങ്ങൾ ഇത്തവണയും അതേ പിന്തുണ നൽകുമെന്ന ആത്മവിശ്വാസമുണ്ട്,” – സി.പി. സന്തോഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ വെള്ളോറ രാജൻ, അഡ്വ. പി. അജയകുമാർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

