മയ്യിൽ: മയ്യിൽ ലയൺസ് ക്ലബ്ബിന്റെ മൂന്നാമത് സ്ഥാപക ദിനാഘോഷം വിപുലമായ പരിപാടികളോടെ ചെക്യാട്ട്കാവ് കെ.ഇ.എസ്.ഡബ്ല്യു.എ ഹാളിൽ വച്ച് നടത്തി.
ക്ലബ് പ്രസിഡന്റ് ലയൺ പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ലയൺ രവി ഗുപ്ത പിഎംജെഎഫ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ധനസഹായ വിതരണം, കാൻസർ മുക്ത ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം, മികച്ച പ്രവർത്തനം നടത്തിയ അംഗങ്ങളെ ആദരിക്കൽ തുടങ്ങിയ സേവനപ്രവർത്തനങ്ങൾ നടന്നു.
ലയൺ റീജ ഗുപ്ത, ഷാജി ജോസഫ്, പ്രകാശൻ കാണി, കെ.പി.ടി. ജലീൽ, പി.കെ. നാരായണൻ, രവി കുന്നേൽ, നവീൻ മനോമോഹനൻ, കെ.വി. സുബാഷ്, ഇ. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

