മയ്യിൽ: മയ്യിലിൽ ആസ്ഥാനമായ ലയൺസ് ക്ലബ് ഓഫ് മയ്യിൽ രൂപീകരിച്ച് മൂന്ന് വർഷം പൂർത്തിയാകുന്നു. ഇതിന്റെ ഭാഗമായി നവംബർ 2-ന് മൂന്നാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു.
വൈകിട്ട് 6 മണിക്ക് മയ്യിൽ ചെക്യാട്ട് കാവ് KESWA ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ ജില്ലയിലെ പ്രമുഖ ലയൺസ് നേതാക്കളുടെ സാന്നിധ്യത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത പി.എം.ജെ.എഫ്. ഉദ്ഘാടനം നിർവഹിക്കും.
അവസരത്തിൽ വിവിധ സേവന പദ്ധതികളുടെ പ്രഖ്യാപനവും, ക്ലബ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വൈവിധ്യമാർന്ന കലാപരിപാടികളുമാണ് നടക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

