പിഎം ശ്രീ പദ്ധതിക്കെതിരെ കമ്പിൽ സ്കൂളിൽ എം.എസ്.എഫ് പഠിപ്പ് മുടക്കും പ്രതിഷേധ പ്രകടനവും നടത്തി

Kannadiparamba online news
Screenshot

കമ്പിൽ:

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച നടപടിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച പഠിപ്പ് മുടക്കിന് ഐക്യദാർഢ്യം അറിയിച്ച് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി പഠിപ്പ് മുടക്കും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

എം.എസ്.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ഹാദി ദാലിൽ സ്വാഗതം പറഞ്ഞു.

ട്രഷറർ സാലിം പി.ടി.പി നന്ദി രേഖപ്പെടുത്തി.

സെക്രട്ടറി നജാദ് അലി, നാസിബ്, സിനാൻ, സ്കൂൾ പാർലമെന്റ് ചെയർമാൻ മിൻഹാജ് ടി, നുഹ, ഫജാസ്, ദാന പർവീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!