നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഓവറോൾ ചാമ്പ്യൻ പദവി കരസ്ഥമാക്കിയ ചെഗുവേര സെൻറർ കലാ കായിക സാംസ്കാരിക വേദി, വിജയാഘോഷമായി സംഘടിപ്പിച്ച “തുടരും 25” എന്ന അനുമോദന പരിപാടിയിൽ, കേരളോത്സവ വിജയികളെയും മുഴുവൻ മത്സരാർത്ഥികളെയും ചെഗുവേര സെൻറർ ആദരിച്ചു.
പുല്ലൂപ്പി മാപ്പിള എൽ.പി. സ്കൂളിൽ വച്ച് നടന്ന ചടങ്ങ് മയ്യിൽ എസ്‌എച്ച്ഒ ഫൈറോസ് ഉദ്ഘാടനം ചെയ്തു. നാട്ടിൽ വർധിച്ചു വരുന്ന രാസലഹരി പ്രശ്നങ്ങളെ ചെറുക്കാൻ ചെഗുവേര സെൻറർ പോലുള്ള കൂട്ടായ്മകൾക്ക് വലിയ പങ്ക് വഹിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടന നടത്തുന്ന ബോധവൽക്കരണ ക്ലാസുകളും സാമൂഹിക പ്രവർത്തനങ്ങളും അദ്ദേഹം പ്രശംസിച്ചു.
ജംഷിർ കെ.വി., ജോസ്, വിദ്യ ജോൺ, സുനിത, ബേബി, ഷൈജ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ചെഗുവേര സെൻറർ പ്രസിഡണ്ട് ബിജു ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രജിത്ത് സ്വാഗതം പറഞ്ഞു. ജോയ് മോൻ തോമസ് (ജോയി, ജോ. സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

