“അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്”  ; പൊതുസമ്മേളനം ഇന്ന് വൈകുന്നേരം 6:30 ന് കമ്പിൽ ടൗണിൽ

Kannadiparamba online news
Screenshot

നാറാത്ത്: “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന തീമിൽ മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്തിന്റെ മൂന്ന് ദിവസത്തെ സമ്മേളനം ആരംഭിച്ചു. ഒക്ടോബർ 16, 17, 18 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സമ്മേളന പരിപാടികൾ നടക്കും.

പൊതുസമ്മേളനം ഒക്ടോബർ 17-ന് വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് കമ്പിൽ ടൗൺ വെച്ചാണ് നടക്കുന്നത്.

സമ്മേളനത്തിൽ മിസ്ബാഹ് പുല്ലൂപ്പി (ജ. സെക്രട്ടറി, മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്) സ്വാഗതം അറിയിക്കും. നബീൽ പാറപ്പുറം (പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്) അധ്യക്ഷൻ ആയിരിക്കും.

കെ.എം. ഷാജി (മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി) സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രഭാഷണങ്ങൾ അൻവർ സാദത്ത് പാലക്കാട് (മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)യും ഷിബു മീരാൻ (മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി)യും നിർവഹിക്കും.

സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കുന്നത്:

നസീർ നെല്ലൂർ (മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്),

പി.സി. നസീർ (ജില്ലാ ജ. സെക്രട്ടറി),

സി.പി. റഷീദ് (മുസ്‌ലിം ലീഗ് അഴിക്കോട് മണ്ഡലം ജ. സെക്രട്ടറി),

കെ.കെ. ഷിനാജ് (ജില്ലാ സെക്രട്ടറി),

അഷ്‌കർ കണ്ണാടിപറമ്പ (മണ്ഡലം ജ. സെക്രട്ടറി),

മുഹമ്മദ് അലി ആറാംപീടിക (മണ്ഡലം വൈസ് പ്രസിഡന്റ്),

സി. കുഞ്ഞഹമ്മദ് ഹാജി (പ്രസിഡന്റ്, മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത്),

കബീർ കണ്ണാടിപറമ്പ (ജ. സെക്രട്ടറി, മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത്),

മുസ്തഫ പി.ടി. (പ്രസിഡന്റ്, മുസ്‌ലിം ലീഗ് കമ്പിൽ ശാഖ),

അജ്നാസ് പാറപ്പുറം (MSF അഴിക്കോട് മണ്ഡലം പ്രസിഡന്റ്),

ഷക്കീർ കെ.സി. (സെക്രട്ടറി, മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ) എന്നിവർ.

നന്ദി അറിയിക്കുന്നത് റഹീം നാറാത്ത് (ട്രഷറർ, മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത്) ആയിരിക്കും.

📌 വാർത്ത: അനീസ് കെവി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!