kannadiparamba onine ✍️
കണ്ണാടിപറമ്പ്: കണ്ണാടിപറമ്പ് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ മോഷണം. പുതിയ ഫോണുകളും റിപ്പയർ ചെയ്യാൻ കൊണ്ടുവന്ന ഫോണുകളും മോഷണം പോയതായി റിപ്പോർട്ട്.
ആസിഫിന്റെ ഉടമസ്ഥതയിലുള്ള Access Mobile ഷോപ്പിലാണ് മോഷണം നടന്നത്. വ്യാപാര വ്യവസായി സമിതി വിവരം അറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക അനുമാനം. ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

