കണ്ണൂർ: മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സഅദി സംഗമവും താജുൽ ഉലമ നൂറുൽ ഉലമ അനുസ്മരണ സമ്മേളനവും ഇന്ന് ഉച്ചക്ക് 2 :30 ന് വളപട്ടണം കുന്നത്ത് പള്ളിയിൽ നടക്കും. മഖാം സിയാറത്തിന് സയ്യിദ് സഅദുദ്ദീൻ തങ്ങൾ അൽ ഹൈദറൂസി നേതൃത്വം വഹിക്കും. കാസർകോട് സഅദാബാദിൽ 20,21 തീയതികളിൽ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം നടക്കുന്ന പരിപാടി സയ്യിദ് ഇബ്റാഹീം മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സെക്രട്ടറി പി പി അബ്ദുൽ ഹകീം സഅ ദി ഉദ്ഘാടനം ചെയ്യും. നസീർ സഅദി കയ്യങ്കോട് പ്രവർത്തന റിപ്പോർട്ടും മുഹമ്മദലി സഅദി തെക്കുമ്പാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. ശൈഖുനാ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ക്ലാസിന് നേതൃത്വം വഹിക്കും. എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ), അബ്ദുല്ല സഅദി ചിയ്യൂർ , സഈദ് സഅദി അൽ അഫ്ളലി മട്ടന്നൂർ, മർസൂഖ് സഅദി പാപ്പിനിശ്ശേരി, ഹാഷിം സഅദി നുച്ചിയാട്,ഫുആദ് സഅദി കൂത്തുപറമ്പ്, നവാസ് സഅദി ശിവപുരം, ശമീർ സഅദി നീർവേലി പ്രസംഗിക്കും. സമാപന പ്രാർത്ഥനക്ക് സയ്യിദ് മഷ്ഹൂർ ഇമ്പിച്ചി കോയ തങ്ങൾ നേതൃത്വം നൽകും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

