മയ്യിൽ:തെരുവ് നായയെ കൊലപ്പെടുത്തി കുഞ്ഞുങ്ങളെ കടത്തി കൊണ്ടുപോയെന്ന ഡോക്ടറുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. പീപ്പിൾ ഫോർ അനിമൽ വെൽഫേർ കണ്ണൂർപ്രസിഡണ്ട് ഡോ. സുഷമ പ്രഭുവിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഈ മാസം 6 നു രാത്രി 22 മണിക്കും ഏഴിന് വൈകുന്നേരം 3 മണിക്കുമിടയിലാണ് സംഭവം. കയരളം കൈപ്പറമ്പ് വായനശാലയ്ക്ക് സമീപം സത്യഭാമ എന്ന് വിളിപേരുള്ള തെരുവ് നായയെയാണ് കൊലപ്പെടുത്തി കുഞ്ഞുങ്ങളെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

