പാചക വാതക സിലിണ്ടറിൽ നിന്നും തീ പൊളളലേറ്റ മത്സ്യ തൊഴിലാളി മരിച്ചു

Kannadiparamba online news
Screenshot

പഴയങ്ങാടി : പുതിയങ്ങാടിയിൽ പാചക വാതക സിലിണ്ടറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മത്സ്യ തൊഴിലാളി
ഒഡീഷ കുർദ് സ്വദേശി സുഭാഷ് ബഹ്റ (53) യാണ് മരണപ്പെട്ടത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഈ മാസം 10 ന് വെള്ളിയാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ
ശിവ ബഹ്റ, ജിതേന്ദ്ര ബഹ്റ, നിഘം ബഹ്റ എന്നിവർക്കും പൊള്ളലേറ്റിരുന്നു.
നാലു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. നാലു പേരും
പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിലെ മത്സ്യ തൊഴിലാളികളായിരുന്നു.
താമസിക്കുന്ന റൂമിൽ വെച്ച് ഭക്ഷണം പാചകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി കത്തിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തമുണ്ടായത്.
പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!