കണ്ണാടിപ്പറമ്പ്:
കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 1994 SSLC ബാച്ച് ‘കണ്ണാടിക്കൂട്ടം-94’ പൂർവ്വവിദ്യാർത്ഥി സംഗമം ആവേശപൂർവ്വം സംഘടിപ്പിച്ചു.
പുതിയതെരു മാഗ്നെറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ഈ കൂട്ടായ്മയിൽ പഴയ ഓർമ്മകൾ പങ്കുവെച്ച് വിദ്യാർത്ഥികൾ സൗഹൃദനിമിഷങ്ങൾ പങ്കിട്ടു.
പരിപാടിക്ക് ബിജു ലാൽ, മിനീഷ്, റിനേഷ്, രാജേഷ്, ഉമേഷ്, സുജിൽ, ബിജു ജോൺ, പ്രസാദ്, സുവർണ, മാലിനി, ലിജി എന്നിവർ നേതൃത്വം നൽകി.
സംഗമത്തിൽ സ്കൂൾ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെച്ചും, കൂട്ടുകാരുടെ നേട്ടങ്ങൾ ആഘോഷിച്ചും ‘കണ്ണാടിക്കൂട്ടം-94’ പുതിയ സൗഹൃദ നാളുകൾക്ക് തുടക്കം കുറിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

