വാരകടവ്: യുവപ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, വാരകടവും എകെജി കലാകായിക കേന്ദ്രം, മാതോടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാതല ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നവംബർ 15-ന് വൈകിട്ട് ആറുമണി മുതൽ മുണ്ടേരി ലാലിഗ ഫുട്ബോൾ ടർഫിൽ ആരംഭിക്കുന്നു.
വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ടൂർണമെന്റിൽ വിജയികൾക്ക് ₹30,000 രൂപയുടെ പ്രൈസ് മണിയും ട്രോഫിയും സമ്മാനമായി നൽകും.
കൂടാതെ, മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ, മികച്ച പ്രതിരോധതാരം എന്നീ വിഭാഗങ്ങളിൽ പ്രത്യേകം അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കായികരംഗത്തെ യുവജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

