കൊളച്ചേരി : വയോജന ദിനാചരണം – മുൻ പഞ്ചായത്ത് പ്രസിഡന്റ് O.A.K മാസ്റ്ററെ ആദരിച്ചു

Kannadiparamba online news

ഒക്ടോബർ 1 വയോജന ദിനത്തിന്റെ ഭാഗമായി 2005–10 കാലഘട്ടത്തിൽ കൊളച്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന O.A.K മാസ്റ്ററെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ആദരിച്ചു.

ആ കാലഘട്ടത്തിലെ ഭരണസമിതി അംഗങ്ങളായ പി.പി കുഞ്ഞിരാമൻ, കെ.വി ഗോപാലൻ, ഒ.വി രാമചന്ദ്രൻ, കെ.പി ചന്ദ്രഭാനു, എം.പി പ്രഭാവതി, എൻ.പി അഫ്സത്ത്, ബുഷ്‌റ, ആബിദ, സെറീന, ഫൗസിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ അവസരത്തിൽ അന്നത്തെ ഭരണസമിതിയിൽ ഉണ്ടായിരുന്ന നമ്മെ വിട്ടുപിരിഞ്ഞ എം. ഗോവിന്ദൻ മാസ്റ്റർ, സി.എച്ച് മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ.പി പ്രഭാകരൻ എന്നിവരെയും അനുസ്മരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!