ഗാന്ധിജയന്തി വാരാഘോഷത്തിന് കണ്ണാടിപ്പറമ്പിൽ തുടക്കമായി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെയും മഹാത്മാ സാംസ്കാരിക കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. ഒക്ടോബർ 2-ന് പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഒക്ടോബർ 9-ന് സമാപനത്തോടെ ഗാന്ധിജയന്തി വാരാഘോഷം പൂര്‍ത്തിയാകും.

വാരാഘോഷത്തിന്റെ ഭാഗമായി നടന്ന പുഷ്പാർച്ചന ദേശീയ മന്ദിരം വായനശാലയിൽ വച്ച് നടന്നു. വായനശാല പ്രസിഡന്റ് പ്രശാന്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗാന്ധി സ്മൃതി വനശാല സെക്രട്ടറി എൻ.ഇ. ഭാസ്കരമാരാർ മുഖ്യപ്രഭാഷണം നടത്തി.

സിവി ധനേഷ്, എം വി ജനാർദ്ദനൻ നമ്പ്യാർ, ശൈലജ എവി, ഇന്ദിര, ഷമേജ്, സലിം, ഗോവിന്ദൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!