ജനവിരുദ്ധ സർക്കാറുകൾക്കെതിരെ നാറാത്ത് പഞ്ചായത്ത് ജനബോധന യാത്ര തുടങ്ങി

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: ‘ജനവിരുദ്ധ സർക്കാറുകൾക്കെതിരെ ജനബോധന യാത്ര’ എന്ന ശീർഷകത്തിൽ
നാറാത്ത് പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് നയിക്കുന്ന പദയാത്ര നാറാത്ത് വാച്ചാപ്പുറത്ത് മുസ്‌ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി കെ. കെ ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ്, അക്സർ നാറാത്ത് പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം കമ്പിൽ ടൗണിൽ സമാപിച്ചു.
സമാപന പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സിപി റഷീദ് ഉദ്ഘാടനം ചെയ്തു.

എംടി മുഹമ്മദ്, പിവി മുഹമ്മദ്, സി ആലിക്കുഞ്ഞി, പിപിഎം അഷറഫ് മാസ്റ്റർ, എംപി മുഹമ്മദ്, സമീർ നാറാത്ത്, പിപി ഷംസുദ്ദീൻ, എംപി അബ്ദുസ്സലാം, മുഹമ്മദലി ആറാംപീടിക, എ.പി അബ്ദുല്ല, ഉബൈദ് പുലൂപ്പി, ബി അബ്ദുൽ ഖാദർ, മിസ്ബാഹ് പുലൂപ്പി, അഷറഫ് നാറാത്ത്, പി.ടി മുസ്തഫ, സൈഫുദ്ദീൻ നാറാത്ത്, അജ്നാസ് പാറപ്പുറം, ടി റഷീദ, ഹസീന, പി മിഹ്റാബി, കെ ഖൈറുന്നിസ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!