കണ്ണൂർ:
മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക ഒക്ടോബർ ഒന്നു മുതൽ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം വ്യാപകമായി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനറാലിയും പണിമുടക്കവും സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനം മയ്യിൽ എട്ടേയാറിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ കടൂർ ഫ്ളാഗ് ഓഫ് ചെയ്തു. മേഖലാ പ്രസിഡന്റ് എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സന്തോഷ് വിനായക, പ്രശാന്ത് വേളത്തപ്പൻ, ഏരിയ സെക്രട്ടറി എം. ശ്രീരാജ് എന്നിവർ സംസാരിച്ചു.
തുടർന്ന് എട്ടേയാർ മുതൽ കൊളച്ചേരി മുക്ക് വരെ മണ്ണുമാന്തി യന്ത്രങ്ങൾ, ടിപ്പർ ലോറികൾ, എക്സ്കവേറ്റർ തുടങ്ങിയ വാഹനങ്ങളുടെ റാലി നടന്നു.
ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠാപുരം, കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ചൊക്ലി, പേരാവൂർ, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളിലും റാലിയും പൊതുപണിമുടക്കും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

