കണ്ണൂരിനെ നൃത്ത ലഹരിയിലാറാടിച്ച് പ്രശസ്ത സിനിമ താരം ആശാശരത്തും സംഘവും അവതരിപ്പിച്ച ആശാനടനം കണ്ണൂർ ദസറയുടെ ഹൃദയം കവർന്നു.ഷൈജ ബിനീഷും ടീമും അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് , ശ്രീഗംഗ എൻ കെ യുടെ ഭരതനാട്യം,ഇശൽ കണ്ണൂർ ആർട്സ് ക്ലബ്ബിൻറെ കൊട്ടിപ്പാട്ട് , അശ്വതി എ ടി വി യുടെ ക്ലാസിക്കൽ ഡാൻസ്, കെ എം ദേവികയുടെ ഭരതനാട്യം , കണ്ണൂർ കോർപറേഷൻ ജീവനക്കാർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് എന്നിവയും അരങ്ങേറി. എട്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹൻ പാലിയത്ത് വിശിഷ്ടാതിഥിയായിരുന്നു . കൗൺസിലർ എൻ സുകന്യ ടീച്ചർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ ഷബീന ടീച്ചർ, വി ബാലകൃഷ്‌ണൻ, കെ.എൻ മിനി, കെ.വി അനിത, പി.വി കൃഷ്ണകുമാർ,രാഹുൽ കായക്കൽ, (ഐ.എൻ.സി). ലക്ഷ്‌മണൻ തുണ്ടിക്കോത്ത് (ഐ.എൻ.സി) ഫാറൂഖ് വട്ടപ്പൊയിൽ (ഐ.യു.എം.എൽ.) എൻ എ ഗഫൂർ (ഐ യു എം എൽ) കെ പി ബാലകൃഷ്‌ണൻ (തളാപ്പ് ഭക്തിസംവർദ്ധിനി യോഗ സമിതി),ടി പി അബ്ദുൾ നാസർ (എസ് ടി യു) തുടങ്ങിയവർ സംസാരിച്ചു . അവസാന ദിവസമായ ഇന്ന് സമാപന സമ്മേളനം മേയർ മുസ്‌ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിക്കും.തുടർന്ന് അശ്വതി രജീഷ് കെ കെ യുടെ ഭരതനാട്യം, സിനി ടീം മാതൃ വേദി കീഴ്പ്പള്ളിയുടെ മാർഗ്ഗം കളി,ടീം ഡി ഐ എസിൻറെ ഒപ്പന , തളാപ്പ് റെസിഡൻറ് അസോസിയേഷൻറെ ഡാൻഡിയ എന്നിവക്ക് ശേഷം അവിയൽ ബാൻഡിൻറെ മ്യൂസിക്കൽ ഷോയും അരങ്ങേറും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

