കണ്ണൂർ:
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടാക്കി. കഴിഞ്ഞ രാത്രി 11.55 മണിയോടെയാണ് സംഭവം നടന്നത്.
പോലീസ് കൺട്രോൾ റൂം നമ്പർ 112-ൽ വിളിച്ചാണ് സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. വിവരം ലഭിച്ചതോടെ സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ തിരച്ചിൽ നടത്തി, എന്നാൽ ബോംബോ സ്ഫോടക വസ്തുക്കളോ ഒന്നും കണ്ടെത്താനായില്ല.
ഫോൺ വിളിയുടെ ഉറവിടം അന്വേഷിച്ചപ്പോൾ അത് പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് പെരിങ്ങോം എസ്.ഐ. കെ. ഖദീജയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, പെരുമ്പടവ് സ്വദേശി ഷാജി (53) ആണ് വ്യാജ ബോംബ് ഭീഷണി വിളി നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.
ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. ഒരു രാത്രി മുഴുവൻ പോലീസിനെ വട്ടം കറക്കിയ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

