കണ്ണൂരിൽ സ്‌കൂട്ടിയിൽ കാറിടിച്ച് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

Kannadiparamba online news
Screenshot

കണ്ണൂർ :  കണ്ണൂർ ആലക്കോട് സ്‌കൂട്ടിയിൽ കാറിടിച്ച് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സ്കൂട്ടി യാത്രികനായ വായാട്ടു പറമ്പിലെ പേട്ടയിൽ ജിമ്മി ഐസക് (46) ആണ് മരിച്ചത്. കരുവൻചാൽ നടുവിൽ മലയോര ഹൈവേയിൽ കരുവൻചാൽ ടൗണിന് സമീപം ചൈതന്യ നഗറിലെ കലുങ്കിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

ജിമ്മിയുടെ കെ.എൽ 59 എ.എ 0419 സ്‌കൂട്ടിയിൽ എതിരെ വന്ന കർണ്ണാടക രജിസ്ട്രേഷൻ കെ.എ 04 എം.വൈ. 9664 കാറിടിച്ചാണ് അപകടം. കാറിൻ്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

നാട്ടുകാർ ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജിമ്മിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിൽഡിംഗ് കോൺട്രാക്‌ട റാണ് ജിമ്മി. കരുവൻചാലിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സി.പി.എം വായാട്ടുപറമ്പ് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!