പണിമുടക്ക് ഇന്ന്

Kannadiparamba online news
Screenshot

മയ്യിൽ: മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക വർധന കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ ഇന്ന് (ചൊവ്വാഴ്ച) പണിമുടക്ക് നടത്തും.

പണിമുടക്കിനോടനുബന്ധിച്ച് വാഹന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10-ന് മയ്യിൽ എട്ടേയാറിൽ നടക്കും. ജില്ലാ പ്രസിഡൻ്റ് എ. അബുൾ ഖാദർ കടൂർ ഫ്ലാഗ് ഓഫ് ചെയ്യും.

എട്ടേയാറിൽ നിന്ന് കൊളച്ചേരി മുക്ക് വരെ മണ്ണുമാന്തി യന്ത്രങ്ങൾ, ടിപ്പർ ലോറികൾ, എക്സ്കവേറ്റർ എന്നിവർ റാലിയിൽ അണിനിരക്കും.

പയ്യന്നൂർ, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠാപുരം, കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ചൊക്ലി, പേരാവൂർ, ചെറുപുഴ തുടങ്ങിയ കേന്ദ്രങ്ങളിലുമാണ് റാലി സംഘടിപ്പിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!