കണ്ണൂർ: ജനവിരുദ്ധസർക്കാരിനെതിരെ ജനബോധന യാത്ര എന്ന പേരിൽ നാളെയും മറ്റന്നാളും (ബുധൻ, വ്യാഴം ) ജില്ലയിലെ മുഴുവൻപഞ്ചായത്ത്-മുൻസിപ്പൽ – മേഖലാതലങ്ങളിലും പദയാത്രകൾ നടത്തും
കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സർക്കാർ കളുടെ ചെയ്തികളും നയപരിപാടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുന്നതിന് വേണ്ടിയാണ് പദയാത്ര നടത്തുന്നത്.
കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരിയിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരിയും പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ ജനറൽ സെക്രട്ടറി കെ ടി സഹദുളളയും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ വിളക്കോ ട്ടൂരിൽ ട്രഷറർ മഹ്മൂദ് കടവത്തൂരും പദയാത്രകൾ ഉദ്ഘാടനം ചെയ്യും .
ജില്ലാ ഭാരവാഹികളായ
അഡ്വ.കെ.എ ലത്തീഫ് തലശ്ശേരിയിലെ കുന്നോത്തും , വി.പി വമ്പൻ വളപട്ടണത്തും ,അഡ്വ. എസ് മുഹമ്മദ് ഉളിക്കൽ പഞ്ചായത്തിലെ തൊട്ടിപ്പാലത്തും , കെ പി താഹിർ ചേലോറയിലെ വട്ടപ്പൊയിലിലും , ഇബ്രാഹിം മുണ്ടേരി മുഴക്കുന്ന പഞ്ചായത്തിലെ അയ്യപ്പൻ കാവിലും ,കെ വി മുഹമ്മദലി ഹാജി മാട്ടൂലിലെ മടക്കരയിലും, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ചപ്പാരപ്പടവിലെ മങ്കരയിലും,ടി.എ തങ്ങൾ കണ്ണൂർ മേഖലയിലെ തെക്കീ ബസാറിലും പദയാത്രകൾ ഉദ്ഘാടനം ചെയ്യും.
മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ നാലാങ്കേരി അൻസാരി തില്ലങ്കേരിയും ,ചെങ്ങളായി പഞ്ചായത്തിലെ വളക്കൈയിൽ സി കെ മുഹമ്മദ് മാസ്റ്ററും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ഏഴാംമൈലിൽ മഹമൂദ് അള്ളാംക്കുളവും കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ പുത്തൂരിൽ ടി പി മുസ്തഫയും, പിണറായിയിലെ ഉമ്മൻചിറയിൽ എൻ കെ റഫീഖ് മാസ്റ്റും ,പള്ളിക്കുന്ന് മേഖലയിലെ ചാലാട് മണലിൽ ബി. കെ അഹമ്മദുമാണ് പദയാത്രകൾ ഉദ്ഘാടനം ചെയ്യുക . കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പള്ളിയത്തും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കുപ്പത്തും നടക്കുന്ന സമാപന പരിപാടികൾ യഥാക്രമം ജില്ലാ സെക്രട്ടറിമാരായ അഡ്വ. എംപി മുഹമ്മദലി , പി കെ സുബൈർ എന്നിവർ ഉദ്ഘാടനം ചെയ്യും .
മറ്റ് പഞ്ചായത്ത് -മേഖല – മുൻസിപ്പൽ തലങ്ങളിൽ നടക്കുന്ന പദയാത്രകൾ ജില്ല പ്രവർത്തകസമിതി അംഗങ്ങളും മണ്ഡലം നേതാക്കളും ഉദ്ഘാടനം ചെയ്യും .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

