കണ്ണൂർ: പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരളശേരി മുണ്ടല്ലൂർ സ്വദേശി ദാറുൽഹംദിൽസബീൽ (25) നെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. പരീക്ഷാ ഹാളിൽ
ക്യാമറയും ബ്ലൂടൂത്തുംഉപയോഗിച്ച് കോപ്പിയടിച്ച പെരളശ്ശേരി സ്വദേശി എൻ പി മുഹമ്മദ് സഹദിനെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പി. എസ് സി വിജിലൻസ് സംഘം പരിശോധനക്ക് എത്തിയപ്പോൾ പരീക്ഷാ സെൻ്ററായ
പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പിടികൂടിയിരുന്നത്. ഇക്കഴിഞ്ഞ 27 ന് ശനിയാഴ്ചയാണ് സംഭവം. പ്രതിയുടെഷർട്ടിൻ്റെ കോളറിൽ ഘടിപ്പിച്ച ഒളിക്യാമറയും ഇയർഫോണും, പെൻ ഡ്രെവും പോലീസ് കണ്ടെത്തിയിരുന്നു. പിടിയിലായ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയും പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

