കെ എ സ് എസ് പി യു കുടുംബ സംഗമം

Kannadiparamba online news
Screenshot

കുറ്റ്യാട്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് കുടുംബസംഗമം നടത്തി. പഞ്ചായത്ത് സാംസ്കാരികനിലയത്തിൽ നടന്ന പരിപാടി ജില്ലാ ജോയിൻറ് സിക്രട്ടറി ടി.വി. വനജാക്ഷി ഉദ്ഘാടനം ചെയ്തു.യൂനിറ്റ് പ്രസിഡൻറ് എം.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പോസിറ്റീവ് ഏജിംഗ് എന്ന വിഷയത്തിൽ മനോജ് കുമാർ നമ്പൂതിരി ഏക്കോട്ടില്ലം പ്രഭാഷണം നടത്തി.എൺപതിന്റെ നിറവിലെത്തിയ എം.സരോജിനി, സി.കെ.പത്മനാഭൻ നമ്പ്യാർ , കെ. കെ.രവീന്ദ്രൻ, വി.വി.മാധവി.എന്നിവരെ സാഹിത്യ വേദി പ്രസിഡൻറ് പി.പി.രാഘവൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നത വിജയികളെ രക്ഷാധികാരി കെ.പത്മനാഭൻ അനുമോദിച്ചു. മയ്യിൽ ബ്ലോക്ക് ജോയിൻറ് സ്ക്രട്ടറി കെ.പി. വിജയൻ നമ്പ്യാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ, ബ്ലോക്ക് കമ്മറ്റി അംഗം വി.രമാദേവി,കെ.വി. ചന്ദ്രൻ , സി ബാലഗോപാലൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!