കൊളച്ചേരി പഞ്ചായത്ത് ബി.ജെ.പി. കമ്മിറ്റിയുടെ നേതൃത്വത്തിൽ എ. സഹജനിന് അനുമോദനം നൽകി

Kannadiparamba online news
Screenshot

കൊളച്ചേരി: ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ.ബി.സി. മോർച്ച കണ്ണൂർ (നോർത്ത്) ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത എ. സഹജനിന് അനുമോദന പരിപാടി സംഘടിപ്പിച്ചു.

ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഗീത വി.വി., മുണ്ടേരി ചന്ദ്രൻ, പി.വി. വേണുഗോപാൽ, കെ.പി. ചന്ദ്രഭാനു എന്നിവർ അനുമോദന പ്രസംഗം നടത്തി.

ഇ.പി. ഗോപാലകൃഷ്ണൻ എ. സഹജനിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതീപൻ ടി. സ്വാഗതവും രാജൻ എം.വി. നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!