ഉപ്പുവെള്ളം തടയാന്‍ മുനമ്പ് കടവില്‍ തടയണ: മണ്ണ് പരിശോധന നടത്തി

Kannadiparamba online news

മയ്യില്‍: ഉപ്പുവെള്ളം തടയുന്നത് ലക്ഷ്യമിട്ട് മയ്യില്‍ മുനമ്പ് കടവില്‍ തടയണ നിര്‍മിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങി.മയ്യില്‍,, കുറ്റിയാട്ടൂര്‍, മലപ്പട്ടം, ചെങ്ങളായി, ഇരിക്കൂര്‍, ശ്രീകണ്ഠാപുരം പഞ്ചായത്തുകളിലാണ് വേനല്‍ക്കാലത്ത് കടുത്ത ഉപ്പുവെള്ളം കയറല്‍ ഭീഷണിയുള്ളത്. മയ്യില്‍- മലപ്പട്ടം പഞ്ചായത്തുകളുമായി ബന്ധപ്പിച്ചാണ് തടയണ നിര്‍മിക്കുക. പ്രാരംഭ സര്‍വേ നടപടികള്‍, മണ്ണ് പരിശോധന എന്നിവക്കായി ജലസേചന വകുപ്പിന് കീഴിലെ പാലക്കാട് ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ ഓഫീസ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുള്‍പ്പെടെയുള്ള സംഘത്തിനാണ് ചുമതല. അസിസ്റ്റന്റ് എഞ്ചിനീയര്‍ അരുണ്‍, ഓവര്‍സീയര്‍മാരായ ജിഷ്ണു, വിജു, സുരാഗ് തെറുകിട ജലസേചന വിഭാഗം സബ്ഡിവിഷന്‍ അസിസ്റ്റന്‍ര് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ്, അസിസ്റ്റന്റ് എഞ്ചീനീയര്‍ ശരത് എന്നിവരാണ് പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!