വയോധികൻ കാറിടിച്ചു മരിച്ചു ഇടിച്ച കാർ കണ്ടെത്താനായില്ല

Kannadiparamba online news
Screenshot

പയ്യന്നൂര്‍: ദേശീയ പാതയിൽ എടനാട് എല്‍പി സ്‌കൂളിന് സമീപം വഴി യാത്രക്കാരൻ കാറിടിച്ചു മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയി. കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. അപകടത്തിൽഎടാട്ട് കേന്ദ്രീയ വിദ്യാലയത്തിന് സമീപം താമസിക്കുന്ന പാറോട്ടകത്ത് ടി.കെ.അബ്ദുളള (78) ആണ് മരണപ്പെട്ടത്. എടാട്ടെ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: അസ്മ. മക്കൾ: ഹാരിസ്, മുത്തലീബ്, ഹനീഫ, റഷീദ്, ഷഫീഖ്.വെളുത്ത കാറാണ് ഇടിച്ചിട്ട് കടന്നതെന്ന സൂചനയിൽ വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഏഴിലോട് ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോയ കാര്‍ കണ്ടെത്താന്‍ പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുള്‍പ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്.
ഇന്നലെ രാത്രി 7.45 മണിയോടെയാണ് അപകടം. എടനാട് എല്‍പി സ്‌കൂളിന് മുന്‍വശത്തെ റോഡ്
മുറിച്ചു കടക്കുമ്പോഴാണ് അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. കാറിടിച്ച് തെറിച്ചുവീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏഴിലോട് ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വെളുത്ത കാറിടിച്ചാണ് അപകടമുണ്ടായതെന്ന നാട്ടുകാരൻ കുഞ്ഞിമംഗലത്തെ ദിലീപ് കുമാര്‍ പയ്യന്നൂർ പോലീസിന് നല്‍കിയ പരാതിയിൽ കാര്‍ ഡ്രൈവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് നരഹത്യക്കിടയാക്കിയ കുറ്റത്തിനാണ് കേസ്. മൃതദേഹം പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!