മലപ്പുറം ∶ ദേശീയപാതയിൽ മലപ്പുറം വികെപടി സമീപം വലിയപറമ്പിൽ ഇന്ന് രാത്രി ഒമ്പത് മണിയോടെ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നാലെ കാർ ഇടിച്ചുകയറിയതാണ് അപകടകാരണം. കാറിലുണ്ടായിരുന്ന ആറുപേരിൽ വൈലത്തൂർ സ്വദേശി ഉസ്മാൻ ഉൾപ്പെടെ രണ്ടുപേർ മരണമടഞ്ഞു. രണ്ടാമത്തെ മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
മറ്റ് നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്. നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പോലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.
കാർ പൂർണമായും തകർന്ന നിലയിലാണ്. അപകടസമയത്ത് പ്രദേശത്ത് ചെറിയ മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

