കണ്ണാടിപറമ്പ് ∶ പുല്ലൂപ്പി ശാഖ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. പുല്ലൂപ്പി ഹൈദ്രോസ് ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി കണ്ണാടിപറമ്പ് ടൗണിൽ സമാപിച്ചു.
റാലിക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.പി. അഷ്റഫ് മാസ്റ്റർ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ്, ശാഖ മുസ്ലിം ലീഗ് സെക്രട്ടറി നൗഫൽ പുല്ലൂപ്പി, സി.എൻ. അബ്ദുറഹ്മാൻ, മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നബീൽ പാറപ്പുറം, ശാഖ യൂത്ത് ലീഗ് സെക്രട്ടറി ജുനൈസ് പുല്ലൂപ്പി, നുഹ്മാൻ പുല്ലൂപ്പി, മുസമ്മിൽ പുല്ലൂപ്പി, നിസാം, അഷ്റഫ്, മുബഷിർ, ഹാരിഫ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

