ജനബോധന പദയാത്ര ഒക്ടോബർ 2ന് കൊളച്ചേരിയിൽ

Kannadiparamba online news
Screenshot

കമ്പിൽ : ജനവിരുദ്ധ സർക്കാറുകൾക്കെതിരെ ഒക്ടോബർ രണ്ടിന്
കൊളച്ചേരിയിൽ ജനബോധന പദയാത്ര സംഘടിപ്പിക്കാൻ മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചു. വ്യാഴാഴ്ച പകൽ 2.30 ന് നൂഞ്ഞേരിയിൽ നിന്നാരംഭിക്കുന്ന യാത്ര കമ്പിൽ ബസാറിൽ സമാപിക്കും.
മുസ് ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് എം അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ആറ്റക്കോയ തങ്ങൾ, പി പി സി മുഹമ്മദ്‌ കുഞ്ഞി, കെ മുഹമ്മദ്‌ കുട്ടി ഹാജി, കെ ഷാഹുൽ ഹമീദ്, പി കെ പി നസീർ, അന്തായി ചേലേരി, ജാബിർ പാട്ടയം, കെ സി മുഹമ്മദ്‌ കുഞ്ഞി സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!