3.056 ഗ്രാം മെത്താഫിറ്റമിനും 4 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി.

Kannadiparamba online news

കണ്ണൂർ: വീടു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനമുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മാരക ലഹരി മരുന്നായ മെത്താഫിറ്റമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി യുവാവിനെതിരെ കേസെടുത്തു. തിലാന്നൂരിലെ കെ.ജയേഷിനെ (38) തിരെയാണ്എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് കേസെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിലാന്നൂരിലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 3.056 ഗ്രാം മെത്തഫിറ്റാമിനും 4 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു
എക്സൈസ് സംഘത്തെ കണ്ട് പ്രതി കെട്ടിടത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു
പരിശോധനയിൽ മെത്താം ഫിറ്റമിൻ ഉപയോഗിക്കുന്ന ഗ്ലാസ് റ്റ്യൂബുകളും കണ്ടെത്തി. പ്രതിയെ മുമ്പും മെത്തഫിറ്റാമിനുമായി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്. റെയ്ഡിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽകുമാർ സി പി , അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ഉണ്ണികൃഷ്ണൻ വി പി, സന്തോഷ്‌ എം കെ, റാഫി കെ വി പ്രിവന്റിവ്‌ ഓഫീസർ ഗ്രേഡ് മാരായ നിഷാദ് വി, രജിത്ത് കുമാർ എൻ, സജിത്ത് എം സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ടി, ഷിബു ഒ വി, മുഹമ്മദ്‌ ബഷീർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷമീന എം പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി, എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!