പരിയാരം: മാരക ലഹരി മരുന്നുമായി യുവതി പിടിയിൽ . മുൻ മയക്കുമരുന്നു കേസിലെ പ്രതിയായ
വെള്ളൂര്‍ കിഴക്കുമ്പാട് സ്വദേശിനിയും എടാട്ട് താമസക്കാരിയുമായ പി.പ്രജിത(30) യെയാണ് പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പിടികൂടിയത്. പരിയാരം ഗവ. ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് സമീപംവെച്ചാണ് 0.375 മില്ലി ഗ്രാം മാരക ലഹരി മരുന്നായ മെത്തഫിറ്റാമിനുമായി യുവതി എക്സൈസ് പിടിയിലായത്.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ യുവതി യുവാക്കള്‍ക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പരിശോധനയിൽ
അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എം.പി.സര്‍വ്വഞ്ജന്‍, ഗ്രേഡ്
പ്രിവന്റീവ് ഓഫീസര്‍മാരായ വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ്, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.രമിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ.വി.ഷൈമ, ഡ്രൈവര്‍ ജോജന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

