ലക്ഷങ്ങളുടെ എംഡിഎം എ യുമായി പഴയങ്ങാടി മാട്ടൂൽ സ്വദേശികൾ പിടിയിൽ

Kannadiparamba online news

പഴയങ്ങാടി: ഓൺലൈൻ ആപ്പ് വഴി മയക്കുമരുന്ന് വ്യാപാരം
മാരക ലഹരി മരുന്നായ 38.563ഗ്രാം എംഡിഎം എ യുമായി സഹോദരങ്ങളായ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. മാട്ടൂൽ ചർച്ച് റോഡിലെ സുബൈദമൻസിലിലെ സി.എം. മുഹമ്മദ് റബീഹ് (22), സി.എം. റിസ്വാൻ (30) എന്നിവരെയാണ് എറണാകുളം റേഞ്ച് എക്സൈസ് ഓഫീസിലെ ഇൻസ്പെക്ടർ ആർ. അഭിരാജും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ഗ്രിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി ഇടപാടുകാർക്ക് മാരക ലഹരി മരുന്നായ എംഡിഎം എ
വിൽപ്പന നടത്തുന്നവരാണ് പിടിയിലായത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സെൻ്റ് ബെനഡിക്റ്റ് റോഡിൽ ഗ്രാന്റ് റസിഡൻസി യിലെ മുറിയിൽ വെച്ചാണ് 38.563 ഗ്രാം എംഡിഎം എ യുമായി യുവാക്കൾ പിടിയിലായത്. റെയ്ഡിൽ
സിവിൽ എക്സൈസ് ഓഫീസർ മാരായ പദ്മഗിരീശൻ, ജിബിനാസ്, ഫെബിൻ, അമൽദേവ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കനക , ഡ്രൈവർ പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!