പറശ്ശിനിക്കടവ്: ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ യുവതലമുറയെ വാർത്തെടുക്കുക’ എന്ന ലക്ഷ്യത്തോടെ 21 ദിവസം നീണ്ടുനിൽക്കുന്ന ‘ജീവിതോത്സവം 2025’ NSS ദിനാചരണത്തോടനുബന്ധിച്ച് ആരംഭിച്ചു.
പരിപാടിയുടെ ഭാഗമായി ബസ് സ്റ്റാൻഡിൽ വളണ്ടിയേഴ്സും പൊതുജനങ്ങളും ചേർന്ന് മനുഷ്യവലയം ഒരുക്കി. സ്കൂൾ പ്രിൻസിപ്പാൾ പി.കെ. രൂപേഷ് മനുഷ്യവലയം ഉദ്ഘാടനം ചെയ്തു. NSS വളണ്ടിയർ ടി.വി. റിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. NSS പ്രോഗ്രാം ഓഫീസർ സി.വി. വീണ സ്വാഗതവും NSS ലീഡർ എ.വി. നേഹ നന്ദിയും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

