കണ്ണാടിപറമ്പ : സ്റ്റെപ്പ് റോഡ് നെടുവാട്ട് പാലത്തിന് സമീപം ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്കേറ്റു.
പരിക്കേറ്റത് ദാലിൽ പള്ളി സ്വദേശിയായ ഡ്രൈവറാണ്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12:20ഓടെയാണ് അപകടം നടന്നത്. സ്റ്റെപ്പ് റോഡിൽ നിന്ന് കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷയെയും, നെടുവാട്ടിൽ നിന്ന് സ്റ്റെപ്പ് റോഡിലേക്ക് പോയ ഇന്നോവ കാറിനെയും തമ്മിലാണ് അപകടം ഉണ്ടായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

