ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

Kannadiparamba online news
Screenshot

ദില്ലി: ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമ സൂപ്പർ താരം മോഹൻലാലിന് ലഭിച്ചു. 2023ലെ പരമോന്നത പുരസ്ക്കാരമാണ് ലഭിച്ചിരിക്കുന്നത്.  ദില്ലിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. ഭാര്യ സുചിത്രയും അവാർഡ് ദാന വേദിയിൽ മോഹൻലാലിനൊപ്പമുണ്ടായിരുന്നു.

ചടങ്ങിൽ എംഐബി സെക്രട്ടറി സഞ്ജയ് ജാജു ‘ലാലേട്ടൻ’ എന്ന് വിളിച്ച് മോഹൻലാലിനെ സ്വാഗതം ചെയ്തു. കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് “താങ്കൾ ഒരു ഉഗ്രൻ നടനാണ്” എന്ന് പ്രശംസിച്ചു. പുരസ്കാരം സ്വീകരിക്കുമ്പോൾ മോഹൻലാൽ “എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ” എന്ന് പ്രതികരിച്ചു.

ഇത് മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരമാണ്. 2004-ൽ അടൂർ ഗോപാലകൃഷ്ണൻ ആദരിക്കപ്പെട്ടിരുന്നു. 40 വർഷത്തിലേറെയായി മലയാള സിനിമയുടെ നെടുംതൂണായി നിലകൊള്ളുന്ന മോഹൻലാൽ അഞ്ചു ദേശീയ അവാർഡുകളും പത്മശ്രീ (2001), പത്മഭൂഷൺ (2019) ബഹുമതികളും നേടിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!