വീട് നിർമാണത്തിനിടെ അപകടം: പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു

Kannadiparamba online news
Screenshot

മയ്യിൽ : വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു. കടൂർ ഒറവയിലെ പഴയടത്ത് പ്രദീപൻ (51) ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്ത് പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രിയുമായി എത്തിയപ്പോഴായിരുന്നു അപകടം. 

കോൺക്രീറ്റ് കഴിഞ്ഞ വീടിന്റെ പലക തൊഴിലാളികൾ ഇളക്കി താഴേക്ക് എറിയുന്നതിടെ ലക്ഷ്യം തെറ്റി പ്രദീപനുമേൽ പതിക്കുകയായിരുന്നു. മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന പ്രദീപൻ രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തി സ്വന്തം ലോറി വാങ്ങിയത്. അച്ഛൻ: പഴയടത്ത് കുഞ്ഞമ്പു. അമ്മ: പരേതയായ കണ്ണു കാർത്യായനി. ഭാര്യ: ശശികല (മൊറാഴ). മക്കൾ: അഥർവ്, അശ്‌വിക്. സഹോദരി: പ്രസീത. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!