കണ്ണൂർ: സ്വകാര്യ വ്യക്തിയുടെപറമ്പിൽ നിന്നും തേക്കു മരങ്ങൾ ഉൾപ്പെടെ ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ പ്രതി പിടിയിൽ. കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി കോഴി ബസാറിലെ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ കനിയിലകത്ത് ഹൗസിൽ മനാസിനെ (40) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി യുടെ നേതൃത്വത്തിൽ എസ്.ഐ. സുബൈറും സംഘവും പഴയങ്ങാടിയിൽ വെച്ച് പിടികൂടിയത്.
കോഴിക്കോട് പാസ്പോർട്ട് ഓഫീസിന് സമീപം താമസിക്കുന്ന തേജസ് ഹൗസിൽ റോസ് ജവഹറിന്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 28 ന് വൈകുന്നേരം 3 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ പുഴാതി പാലക്കാട് സ്വാമി മഠത്തിനടുത്തുള്ള പറമ്പിൽ നിന്നും പ്രതി തേക്ക് മരം ഉൾപ്പെടെ മുറിച്ചുകടത്തികൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

