സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ

Kannadiparamba online news
Screenshot

സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ്ആണ് മരിച്ചത്. രാഷ്ട്രീയ ആക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു ജ്യോതിരാജ്. ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന് കണ്ടെത്തി.

2009ലാണ് ബിജെപി പ്രവർത്തകർ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. ഒരു കാലിൻ്റെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടു തന്നെ ജ്യോതിരാജ് വീട്ടിൽ തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!