ജപ്പാനിലെ ഒക്കിനാവാ ആസ്ഥാനമായുള്ള കെൻഷി കായ് കരാട്ടെ സ്റ്റൈലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻഷി കരാട്ടെ അക്കാദമിയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
സെൻസൈ യൂജിൻ ബോബൻ സ്വാഗതം പറഞ്ഞ ചടങ്ങ് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പതിനേഴാം വാർഡ് പഞ്ചായത്ത് മെമ്പർ ശ്രീ. സിജു അധ്യക്ഷത വഹിച്ചു.
സെൻസൈമാരായ സുനിൽ പി., പ്രകാശൻ കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻസൈ ശരീഫ് നന്ദി അറിയിച്ചു.
ബ്ലാക്ക് ബെൽറ്റ് നേടിയ ആഞ്ജലീന, ഫബ്ന, ദിയ, ദേവാങ്ക്, വൈഗ, അഫ്ലാഹ് എന്നീ കുട്ടികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

