കെ എസ് ടി എ മാർച്ചും ധാർണ്ണയും നടത്തി

Kannadiparamba online news
Screenshot

മയ്യിൽ:ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക ടെറ്റ് വിഷയത്തിൽ അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക ഭിന്നശേഷി നിയമനത്തിന് ചട്ട പ്രകാരം തസ്തിക മാറ്റിവെച്ചാൽ മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് ഉപജില്ല കമ്മിറ്റി മാർച്ചും ധാർണ്ണയും സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്കാണ് മാർച്ചും ധാർണ്ണയും സംഘടിപ്പിച്ചത്.പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് കെ. വി. ദീപേഷ് ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡണ്ട് പി. പ്രതീഷ് അധ്യക്ഷത വഹിച്ചു.സബ്ജില്ലാ സെക്രട്ടറി ടി രാജേഷ് ,പി.പി. സുരേഷ് ബാബു,കെ. കെ. വിനോദ് കുമാർ,എം.വി. സുനിത, സി.വിനോദ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!