ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ആവശ്യകതാ നിർണയ ക്യാമ്പ്

Kannadiparamba online news
Screenshot

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ആവശ്യകതാ നിർണയ ക്യാമ്പ് നടത്തി. തളിപ്പറമ്പ് അക്കിപ്പറമ്പ് സ്കൂളിലാണ് ക്യാമ്പ് നടന്നത്.

നഗരസഭ അധ്യക്ഷൻ മുർഷിദ് കൊങ്ങായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷനായി. ഡോ. നിഥിൻ കോശി ക്യാമ്പിന് നേതൃത്വം നൽകി.

സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളായ എം.കെ. ഷബിത, പി.പി. മുഹമ്മദ് നിസാർ, പി. റജില, കൗൺസിലർമാരായ സലീം കൊടിയിൽ, ഇ. കുഞ്ഞിരാമൻ, വത്സാരാജൻ, ഐസിഡിഎസ് സൂപ്പർവൈസർ കെ. സ്മിതാ കുന്നിൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!