കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങൾ 22 മുതൽ 27 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. 22-ന് ജിവിഎച്ച്എസ്എസ് സ്പോർട്സ് ഗ്രൗണ്ടിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്കായി കണ്ണൂർ, തലശ്ശേരി പരിസരങ്ങളിലെ സ്കൂളുകളിൽ താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
മത്സര ക്രമീകരണം:
• ഫുട്ബോൾ: 22–25 വരെ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ
• തെയ്ക്വാൻഡോ: 22, 23 തീയതികളിൽ ജിവിഎച്ച്എസ്എസ് സ്പോർട്സ് ഗ്രൗണ്ടിൽ
• ബോക്സിങ്: 24, 25 തീയതികളിൽ
• റെസ്‌ലിങ്: 26-ന്
• ടെന്നിക്കോയ്: 26, 27 തീയതികളിൽ കളക്ടറേറ്റ് മൈതാനിയിൽ
• വോളിബോൾ: 24–27 വരെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ
• ജിംനാസ്റ്റിക്: 25, 26 തീയതികളിൽ സായി തലശ്ശേരിയിൽ
പത്രസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കോഓർഡിനേറ്റർ പി.പി. മുഹമ്മദലി, ആർഡിഎസ്‌ജിഎ സെക്രട്ടറി എൻ.പി. ബിനീഷ്, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സാജിദ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

