കണ്ണൂർ: കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ശാദുലിപ്പള്ളി അരൂംഭാഗം തഖ് വ മസ്ജിദിന് സമീപം കെ.പി ഹൗസിൽ പരേതനായ വി.സി ഇസ്മായിലിൻ്റെ ഭാര്യ കെ.പി റഷീദ (67) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 4.20 ന് കക്കാട് പെട്രോൾ പമ്പിന് മുന്നിൽ കണ്ണൂർ ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ധനലക്ഷ്മി ആശുപത്രിയിൽ ചികിത്സലിരിക്കെ ആണ് റഷീദ മരിച്ചത്. റഷീദയുടെ ബന്ധുവായ റാഹിലയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു.
പിതാവ്: പരേതനായ വെള്ളുവക്കണ്ടി അബൂബക്കർ ഹാജി. മാതാവ്: പരേതയായ കെ.പി ഖദീജ.
മക്കൾ: ഇജാസ്, ഇനാസ് (ദുബൈ), റിഷാന, ജസിൻ, സൈബ. സഹോദരങ്ങൾ: കെ.പി സലിം, കെ.പി റഹീസ്, കെ.പി ജമീല, സബിറ, മറിയം, സാജിദ, അമീന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

